ഖത്തറിൽ കമ്പനികളുടെ കമ്പ്യൂട്ടർ കാർഡ് പുതുക്കാനും അപ്‌ഡേറ്റ് ചെയ്യാനും ഇനി മെട്രാഷ്2 ആപ്പ് വഴി സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ ‘ജനറൽ സർവീസസ്’ വിഭാഗത്തിലെ ‘എസ്റ്റാബ്ലിഷ്മെന്റ് സർവീസ്’ എന്ന ഓപ്‌ഷൻ വഴിയാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.
തുടർന്ന്, വാണിജ്യ വ്യവസായ വകുപ്പ് നിർദ്ദേശിക്കുന്ന പ്രൊസീജ്യറുകൾ പൂർത്തിയാക്കിയ ശേഷം കമ്പനി കാർഡ് ആക്സസ് ചെയ്യാം.
കമ്പനിയുടെ ലീഗൽ ഫോം, ഓണർ ഡീറ്റയിൽസ്, അഡ്രസ് ഡീറ്റയിൽസ്, ആക്ടിവിറ്റി ഡീറ്റയിൽസ്, ലൈസൻസ് ഡീറ്റയിൽസ് തുടങ്ങിയവയും ഇതുവഴി അപ്‌ഡേറ്റ് ചെയ്യാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD