ലോകത്തിന്റെ ‘സാംസ്കാരിക മുറ്റമാകാൻ’ ഫ്ലാഗ് പ്ലാസ; കമ്യൂണിറ്റി ഫെസ്റ്റിവൽ ഡെയ്സ് ആരംഭിച്ചു
പുതുതായി തുറന്ന ഫ്ലാഗ് പ്ലാസയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രകടനങ്ങൾ ഉൾപ്പെടുന്ന കമ്മ്യൂണിറ്റി ഡേയ്സ് ഫെസ്റ്റിവൽ ഇന്നലെ ആരംഭിച്ചു.
ഓരോ വർഷവും ഓരോ രാജ്യങ്ങളുമായി സഹകരിച്ച് ഖത്തർ നടത്തുന്ന സാംസ്കാരിക വർഷത്തിന്റെ പത്താം പതിപ്പിന്റെ ഭാഗമായാണ് ഈ പരിപാടി. ഈ വർഷം ഇത് മുഴുവൻ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ (മെനാസ) മേഖലയുമായി സഹകരിച്ചാണ്.
ഇന്ത്യ, ഘാന, ഇക്വഡോർ എന്നിവരുടെ സാംസ്‌കാരിക പ്രകടനങ്ങളായിരുന്നു ഇന്നലെ നടന്നത്. ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആറ് നൃത്ത പരിപാടികൾ വേദിയിൽ അരങ്ങേറി.
“ഫ്ലാഗ് പ്ലാസ വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഉരുകുന്ന കലവറയായിരിക്കുമെന്നും ഖത്തറിന്റെ ഊർജ്ജസ്വലത അനുഭവിക്കാൻ സമൂഹങ്ങൾക്ക് അവസരമൊരുക്കുമെന്നും കരുതുന്നതായി” ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു.
ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫുഡ് ട്രക്കുകളും കമ്യുണിറ്റി ഫെസ്റ്റിവലിൽ ലഭ്യമാണ്.
കമ്മ്യൂണിറ്റി ഡേയ്സ് ഫെസ്റ്റിവൽ ഒക്ടോബർ 15 വരെ നടക്കും. ഇന്നത്തെ പ്രകടനങ്ങൾ ജപ്പാനിൽ നിന്നും സൊമാലിയയിൽ നിന്നും ആണ്;
നാളെ, ഒക്ടോബർ 8: ലെബനൻ, ഗ്രീസ്, മലേഷ്യ, ലിബിയ
ഒക്ടോബർ 9: എറിത്രിയ, യെമൻ
ഒക്ടോബർ 10: ക്യൂബ, പലസ്തീൻ, നേപ്പാൾ, ഗ്രീസ്
ഒക്ടോബർ 11: കെനിയ, അൾജീരിയ, ശ്രീലങ്ക, സിറിയ
ഒക്ടോബർ 12: യെമൻ, ഇറാഖ്, ടുണീഷ്യ, തുർക്കി.
ഒക്ടോബർ 13: യുഎൻ, ഈജിപ്ത്, ഫ്രാൻസ്, ഇറ്റലി
ഒക്ടോബർ 14: സുഡാൻ, ഉക്രെയ്ൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഇക്വഡോർ
ഒക്ടോബർ 15: മൊറോക്കോ, പലസ്തീൻ, റഷ്യ, പാകിസ്ഥാൻ, തായ്‌ലൻഡ്.
ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് പരിപാടികൾ.