WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

എട്ടരക്കോടിയിലധികം മൂല്യമുള്ള വിന്റേജ് കാറുകളും മത്സരത്തിന്, ഖത്തർ ക്ലാസിക് കാർ എക്‌സിബിഷൻ വീണ്ടുമെത്തുന്നു

ഖത്തർ ക്ലാസിക് കാർ എക്‌സിബിഷൻ ആൻഡ് കോംപിറ്റിഷന്റെ അഞ്ചാം പതിപ്പ് മടങ്ങിയെത്തുന്നു. 70 ക്ലാസിക് കാറുകളാണ് ഇത്തവണ പ്രദർശനത്തിനെത്തുക. 40 കാറുകൾ ഉണ്ടായിരുന്ന മുൻ പതിപ്പുകളെ അപേക്ഷിച്ച് ഇത്തവണ എണ്ണം ഒരുപാട് വർധിച്ചിട്ടുണ്ട്.

ഖത്തർ മ്യൂസിയംസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ഖത്തറിലുള്ളവർക്ക് ക്ലാസിക് കാറുകളെ സംരക്ഷിക്കുന്നതിലും കളക്റ്റ് ചെയ്യുന്നതിലുമുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണ്.

ആറു ദിവസം നീണ്ടു നിൽക്കുന്ന എക്‌സിബിഷൻ 2024 നവംബർ 27 മുതൽ ഡിസംബർ 2 വരെ മദീന സെൻട്രൽ പേളിൽ നടക്കുമെന്നു ഖത്തരി ഗൾഫ് ക്ലാസിക് കാർസ് അസോസിയേഷൻ (ക്യുജിസിസി) ഇന്നലെ ഫെയർമോണ്ട് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖത്തറിൽ നിന്നും വിദേശത്തു നിന്നുമായി 130-ലധികം അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും 70 കാറുകൾ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

മുൻ വർഷങ്ങളിൽ പരമ്പരാഗത ട്രോഫി മാത്രമാണ് സമ്മാനമായി നൽകിയിരുന്നതെങ്കിൽ ഇത്തവണ അതിലും മാറ്റമുണ്ട്. അഞ്ച് വിഭാഗങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. മികച്ച രീതിയിൽ സംരക്ഷിച്ച കാറുകൾക്കുള്ള സമ്മാനങ്ങളും ഷോയിലെ മികച്ച വാഹനവും ഉൾപ്പെടെ മൊത്തം 18 വിജയികൾ വിവിധ മത്സരങ്ങളിലായി ഉണ്ടാകും.

മത്സരത്തിൽ പങ്കെടുക്കുന്ന ചില വാഹനങ്ങൾക്ക് ഒരു മില്യൺ ഡോളർ വരെ വിലയുണ്ട്. ഈ വിലയേറിയ ഓട്ടോമോട്ടീവ് കാറുകൾ കൃത്യമായി സംരക്ഷിക്കുന്നതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button