ഖത്തറിലുള്ളയാൾക്ക് പുറത്തേക്ക് യാത്രാവിലക്ക് വരുന്നതെപ്പോൾ?

ഖത്തറിൽ വച്ച് ഒരു താമസക്കാരൻ ക്രിമിനൽ കേസിൽ പ്രതിയാവുകയാണെങ്കിൽ കോടതി അയാൾക്ക് ഖത്തറിന്റെ പുറത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കാം. പ്രസ്തുതയാൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെടുകയും ചെയ്യും. 

സിവിൽ കേസുകളിൽ പ്രതിയായാലും വാദിഭാഗത്തിന് പ്രതിക്കെതിരെ യാത്രാവിലക്ക് ആവശ്യപ്പെടാൻ സാധിക്കും. ഈയവസരത്തിലും കോടതി പ്രതിയെ ഖത്തറിന് പുറത്തേക്ക് വിലക്കുകയാണ് ചെയ്യുക. കടം, തിരിച്ചടയ്ക്കാത്ത ബാങ്ക് വായ്‌പ്പ തുടങ്ങിയ കേസുകളിലെല്ലാം പ്രതിയായാൽ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാനാവില്ല. കടം വീട്ടുകയോ മതിയായ ഗ്യാരണ്ടി ഏർപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ ഈ യാത്രാനിരോധനത്തിനെതിരെ അപ്പീൽ സമർപ്പിക്കാൻ അവസരമുണ്ട്.

അതേസമയം, സിവിൽ കേസുകളിൽ പെട്ടിരിക്കുമ്പോൾ തന്നെ, പൊതുവികാരം കണക്കാക്കി പ്രസ്തുത പ്രതിയെ നാടുകടത്തലിന് വിധേയമാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

http://portal.www.gov.qa/ എന്ന വെബ്‌സൈറ്റിൽ ഖത്തർ ഐഡി ഉപയോഗിച്ച് സൈൻ ചെയ്ത്, ‘ജനറൽ സർവീസി’ലെ ‘ഇൻക്വയർ എബൗട്ട് ട്രാവൽ ബാൻ’ എന്ന ഓപ്‌ഷനിൽ ചെന്നാൽ ഏതെങ്കിലും രീതിയിലുള്ള ട്രാവൽ ബാൻ അതാത് വ്യക്തിക്കെതിരെ നിലനിൽക്കുന്നുണ്ടോ എന്നറിയാൻ സാധിക്കും.

Exit mobile version