Qatar

ഗസ്സയിലെ ഖത്തർ നിർമിച്ച ഹോസ്പിറ്റലിന് താഴെ തുരങ്കങ്ങൾ എന്ന് ഇസ്രായേൽ പ്രസ്താവന: തുറന്നെതിർത്ത് ഖത്തർ

ഗസയിൽ ഖത്തർ നിർമിച്ച ഷെയ്ഖ് ഹമദ് ആശുപത്രിക്ക് താഴെ തുരങ്കങ്ങൾ ഉണ്ടെന്ന ഇസ്രായേൽ അധിനിവേശ സേനാ വക്താവിന്റെ ആരോപണത്തെ ഖത്തർ ഭരണകൂടം ശക്തമായി അപലപിച്ചു.  ആശുപത്രികൾ, സ്‌കൂളുകൾ, ജനക്കൂട്ടം, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അഭയകേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള അധിനിവേശത്തെ ന്യായീകരിക്കാനുള്ള നഗ്നമായ ശ്രമമായി ഇത് കണക്കാക്കി ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഗസ്സയുടെ പുനർനിർമ്മാണത്തിനായുള്ള ഖത്തർ കമ്മിറ്റി ചെയർമാൻ അംബാസഡർ മുഹമ്മദ് എൽ ഇമാദി പറഞ്ഞു.

ഗാസയുടെ പുനർനിർമ്മാണത്തിനായുള്ള ഖത്തരി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ, മെഡിക്കൽ ആവശ്യങ്ങൾക്കായി, ഇസ്രായേൽ അനുമതിയോടെ, ഗാസയിലെ ഷെയ്ഖ് ഹമദ് ഹോസ്പിറ്റൽ ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സുതാര്യമായാണ് സ്ഥാപിച്ചതെന്ന് അദ്ദേഹം ഖത്തർ വാർത്താ ഏജൻസിക്ക് (ക്യുഎൻഎ) നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഗാസയിലെ ആയിരക്കണക്കിന് ആളുകൾ ഇത് പ്രയോജനപ്പെടുത്തുന്നു. അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമായി ഉന്നയിക്കരുതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണമില്ലാതെ ഇസ്രായേൽ ആരോപണങ്ങൾ മുഖവിലക്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. സിവിലിയൻ സൗകര്യങ്ങൾ ലക്ഷ്യമിടാനുള്ള ഒരു ഒഴികഴിവ് ആണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസയിലെ ഷെയ്ഖ് ഹമദ് ഹോസ്പിറ്റലിനെ ലക്ഷ്യം വയ്ക്കുന്നത് ആയിരക്കണക്കിന് രോഗികളുടെ അഭയസ്ഥാനം നഷ്ടപ്പെടുത്തുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് സിവിലിയന്മാർക്കും അവരുടെ സേവന സൗകര്യങ്ങൾക്കും എതിരായ യുദ്ധക്കുറ്റങ്ങളുടെ പരമ്പരയിലേക്ക് കൂട്ടിച്ചേർക്കപ്പെടും, പ്രത്യേകിച്ച് അടുത്തിടെ നിരവധി ആശുപത്രികളെയും ആംബുലൻസിനെയും ബാധിച്ച അതിക്രമങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.

കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ ധനസഹായത്തോടെ സ്ഥാപിതമായ ഗാസയിലെ ഷെയ്ഖ് ഹമദ് ഹോസ്പിറ്റൽ, പ്രോസ്‌തെറ്റിക്‌സ്, മോട്ടോർ, വെർബൽ റീഹാബിലിറ്റേഷൻ, ഒക്യുപേഷണൽ തിയറി, നഴ്‌സിംഗ്, സ്പീച്ച്, ഓഡിയോളജി, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിൽ തെറാപ്പി സേവനങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ സൗകര്യങ്ങളിലൊന്നായി ഹോസ്പിറ്റലിനെ കണക്കാക്കുന്നു.

ഗാസയിലെ ആരോഗ്യ സേവനങ്ങൾ ലക്ഷ്യമിടുന്നതിനെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഉറച്ചുനിൽക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button