ഖത്തറിൽ ജോലിയന്വേഷകർക്കായി നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം ശ്രദ്ധേയമായി
ഖത്തറിൽ ജോലിയന്വേഷകർക്കായി കൾച്ചറൽ ഫോറം കല്യാശ്ശേരി മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം ശ്രദ്ധേയമായി. നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ജോലി സാധ്യതകൾ, സിവി എങ്ങനെ തയ്യാറാക്കാം ഇന്റർവ്യൂ തയ്യാറെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രശസ്ത ട്രെയിനർ സക്കീർ ഹുസൈൻ ക്ലാസ് എടുത്തു.
കൾച്ചറൽ ഫോറം കണ്ണൂർ ജില്ല പ്രസിഡന്റ് ശുഐബ് അബ്ദുറഹ്മാൻ പരിപാടി ഉത്‌ഘാടനം ചെയ്തു. കൾച്ചറൽ ഫോറം കല്യാശ്ശേരി പ്രസിഡന്റ് നജ്‌ല നജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് റസാഖ് സമാപനവും നടത്തി. ഖത്തറിലെ മാറിവരുന്ന ജോലി സാഹചര്യങ്ങളിൽ വെബ്സൈറ്റുകളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടലുകളും അവയുടെ ഉപയോഗവും സംബന്ധിച്ച് ഖത്തറിലെ പ്രമുഖ ജോബ് പോർട്ടൽ പ്രതിനിധി റഷീഖുദീൻ റഷീദ് സംസാരിച്ചു.
നൂറോളം പേർ പങ്കെടുത്ത പരിപാടി കൾച്ചറൽ കല്യാശ്ശേരി എക്സിക്യൂട്ടീവ് അംഗങ്ങളായ സഫ്ദർ ,ആയിഷ, ഫായിസ് തുടങ്ങിയവർ നിയന്ത്രിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB