അൽ ഖോർ-അൽ തഖിറ മുൻസിപ്പാലിറ്റികളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് തുടങ്ങി 

ദോഹ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നഗരസഭാ-പരിസ്ഥിതി വകുപ്പിന്റെ ക്യാമ്പയിന്റെ അടുത്ത ഘട്ടം അൽ ഖോർ, അൽ താഖിറ മുന്സിപ്പാലിറ്റികളിൽ ഞായറാഴ്ച തുടങ്ങി. മെക്കാനിക്കൽ ഡിപ്പാർട്ട്‌മെന്റും പൊതുശുചിത്വ വിഭാഗവും സംയുക്തമായി പ്രത്യേകം രൂപീകരിച്ച കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം രണ്ടാഴ്ച്ച നീണ്ടുനിൽക്കും. നേരത്തെ അൽ ഷമാൽ മുന്സിപ്പാലിറ്റിയിൽ വിജയകരമായി പൂർത്തിയാക്കിയ ദൗത്യത്തിൽ 36 അനധികൃത വാഹനങ്ങളാണ് പൊതുസ്ഥലത്ത് നിന്ന് നീക്കിയത്.

അടുത്ത രണ്ടാഴ്ച്ചക്കാലയളവ് കൊണ്ട്, അൽ ഖോറിലെയും അൽ താഖിറായിലെയും മുൻസിപ്പൽ പരിധിക്കുള്ളിൽ വരുന്ന മുഴുവൻ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും നീക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പബ്ലിക് കാർ പാർക്കുകളിലും തെരുവുകളിലും നിരത്തോരങ്ങളിലും പൊടിപിടിച്ചു പൊതുദൃശ്യതയ്ക്ക് അരോചകമായി കാണപ്പെടുന്ന ഈ വാഹനങ്ങളെ മാറ്റി രാജ്യത്തിന്റെ ദൃശ്യസൗന്ദര്യം സംരക്ഷിക്കാനുള്ള മുൻസിപ്പാലിറ്റി-പരിസ്ഥി വകുപ്പിന്റെ, 2017 ലെ പൊതുശുചിത്വനിയമം 18 പ്രകാരമുള്ള ക്യാമ്പയിൻ ആണിവ.

Exit mobile version