അഫ്ഗാനിൽ നിന്ന് പൗരന്മാരുടെ മോചനം: ഖത്തറിന് നന്ദി പറഞ്ഞ് ബ്രിട്ടൻ

അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മോചനത്തിന് ഖത്തർ വഹിച്ച പങ്കിനെ ബ്രിട്ടൻ പ്രശംസിച്ചു.
രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മോചനം ഉറപ്പാക്കുന്നതിൽ “ഖത്തർ വഹിച്ച നിർണായക പങ്കിന് ഞാൻ ആദരവ് അർപ്പിക്കാൻ ആഗ്രഹിക്കുന്നു,” ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, “ദീർഘകാലമായി കാത്തിരുന്ന ഈ വാർത്ത അവർക്കും കുടുംബത്തിനും വലിയ ആശ്വാസമാകുമെന്ന്” സൂചിപ്പിച്ചു.
ഖത്തറി മധ്യസ്ഥതയിലൂടെ പൗരന്മാരെ മോചിപ്പിച്ചതിൽ ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് മന്ത്രി ഹാമിഷ് ഫാൽക്കണർ സന്തോഷം പ്രകടിപ്പിച്ചു.
“ഈ കേസിൽ ഖത്തർ ഒരു പ്രധാന പങ്ക് വഹിച്ചു, അതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. മിഡിൽ ഈസ്റ്റിലും അതിനപ്പുറത്തും സംഘർഷ മധ്യസ്ഥതയിൽ ഖത്തർ നിർണായക പങ്ക് വഹിക്കുന്നത് തുടരുന്നു,” അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട രണ്ട് യുകെ പൗരന്മാരുടെ മോചനത്തിന് സൗകര്യമൊരുക്കിയതായി ഖത്തർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തടവുകാരായ പീറ്റർ റെയ്നോൾഡ്സും ഭാര്യ ബാർബി റെയ്നോൾഡ്സും ദോഹയിൽ എത്തി. പിന്നീട് ലണ്ടനിലേക്ക് പോകും.