![](https://qatarmalayalees.com/wp-content/uploads/2025/02/image_editor_output_image-1577317742-1739020384060-780x470.jpg)
ലോകത്തിലെ ഏറ്റവും വലിയ യംഗ് ഫുട്‌ബോൾ ലീഗുകളിൽ ഒന്നായ ജൂനിയർ പ്രീമിയർ ലീഗ് (ജെപിഎൽ) ഖത്തർ ടൂർണമെന്റിൽ, യംഗ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ്ഹുഡ് അക്കാദമി ഖത്തറിന് കീഴിലുള്ള ബ്ലാസ്റ്റേഴ്സ് സ്പോർട്സ് U12 പെൺകുട്ടികളുടെ ടീം ദോഹ കോളേജ് (ഇവോ സ്പോർട്സ്) ടീമിനെ പരാജയപ്പെടുത്തി. ഇന്ന് ദോഹ ഫുട്ബോൾ ക്ലബ്ബിൽ നടന്ന മത്സരത്തിലാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
പൂർണ്ണമായും ഇന്ത്യൻ പെൺകുട്ടികൾ അടങ്ങിയ ടീമിന്റെ വിജയം മെച്ചപ്പെട്ട സൗകര്യങ്ങളിൽ പരിശീലനം നേടുന്ന പെണ്കുട്ടികൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പുത്തൻ തലമുറയുടെ ഫുട്‌ബോൾ മികവിന്റെ ശുഭകരമായ ഉദാഹരണമാണ്. സ്പോർട്സ്ഹുഡ് അക്കാദമിക്ക് കീഴിൽ പരിശീലനം നേടിയ 11 അംഗ ടീമാണ് ദോഹ കോളേജ് ടീമിനെ പരാജയപ്പെടുത്തിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE