Qatar
ഇനി രുചിക്കാം ബംഗ്ളാദേശി മാങ്ങകൾ; സൂഖ് വാഖിഫിൽ ബംഗ്ലാദേശ് മാമ്പഴോത്സവവും!

ഇന്ന് അവസാനിച്ച ഇന്ത്യൻ മാമ്പഴ ഫെസ്റ്റിന്റെ വൻ ജനപങ്കാളിത്തത്തിനും വിജയത്തിനും ശേഷം സൂഖ് വാഖിഫിൽ മറ്റൊരു മാമ്പഴ ഫെസ്റ്റിവൽ കൂടി നടക്കും.
ഖത്തറിലെ ബംഗ്ലാദേശ് എംബസിയുമായി സഹകരിച്ച്, ബംഗ്ലാദേശി മാമ്പഴ ഫെസ്റ്റിവൽ ഉദ്ഘാടന പതിപ്പ് സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിൽ നടക്കുമെന്ന് സൂഖ് വാഖിഫ് മാനേജ്മെന്റ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രഖ്യാപിച്ചു.
ജൂൺ 25 ബുധനാഴ്ച ആരംഭിക്കുന്ന ഫെസ്റ്റിവൽ ജൂലൈ 1 വരെ നീണ്ടുനിൽക്കും, ദിവസേന വൈകുന്നേരം 4:00 മുതൽ രാത്രി 9:00 വരെയാകും പ്രദർശനം.




