2034 ഫുട്ബോൾ ലോകകപ്പിന് വേണ്ടിയുള്ള ലേലത്തിൽ നിന്ന് പിന്മാറുന്നതായി ഓസ്‌ട്രേലിയ ചൊവ്വാഴ്ച അറിയിച്ചു. തീരുമാനം ഇവന്റ് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് സാധ്യത കൂട്ടുന്നതായി ഫുട്‌ബോൾ വൃത്തങ്ങൾ നിരീക്ഷിക്കുന്നു.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഓസ്‌ട്രേലിയയെ അതിന്റെ വെയ്റ്റേജിൽ സൗദി അറേബ്യക്ക് പിന്നിലാക്കിയതിനെത്തുടർന്നാണ് ഒക്ടോബർ 31 എന്ന അവസാന തീയതിയിൽ ഫുട്ബോൾ ഓസ്‌ട്രേലിയ അതിന്റെ ബിഡ് പിൻവലിക്കുന്നത്.
മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നിവയെ 2030-ലെ സംയുക്ത ആതിഥേയരായി പ്രഖ്യാപിച്ചതിന് ശേഷം, ലോക ഫുട്‌ബോൾ ബോഡിയായ ഫിഫ, റൊട്ടേറ്റിംഗ് ലോകകപ്പ് ഹോസ്റ്റിംഗ് അവകാശങ്ങൾക്കായി ഏഷ്യ, ഓഷ്യാനിയ മേഖലകളിൽ നിന്ന് ബിഡ്‌ഡുകൾ ക്ഷണിച്ചു. സൗദിയും ഓസ്‌ട്രേലിയയുമാണ് യഥാക്രമം ബിഡ്ഡുകളിൽ മുന്നിട്ട് നിന്നത്.
അതേസമയം, ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി ഈ വർഷം വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv