ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കൽ സംവിധാനം അവതരിപ്പിച്ച് മന്ത്രാലയം

പൊതുമരാമത്ത് അതോറിറ്റി – അഷ്ഗൽ, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവർ ചേർന്ന് ഒരു വർക്ക്‌ഷോപ്പിൽ ഡ്രോൺ അധിഷ്ഠിത കീടനാശിനി തളിക്കൽ സംവിധാനം പ്രദർശിപ്പിച്ചു.
ദോഹ നോർത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ കീടനാശിനി തളിക്കുന്നതിന് ഡ്രോണുകളുടെ ഫലപ്രദമായ ഉപയോഗം കാണിക്കുന്നതിനായി വർക്ക്‌ഷോപ്പിൽ സാങ്കേതികവിദ്യയുടെ തത്സമയ പ്രദർശനം നടത്തി.
ഡ്രോൺ നിയന്ത്രണങ്ങൾ, കീടനാശിനികളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, ഭൂപ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള മറ്റു സാങ്കേതിക വിദ്യകൾ എന്നിവയും വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ, ഡ്രോൺ ഓപ്പറേഷൻ, കീടനാശിനി തളിക്കുന്നതിനുള്ള ഏറ്റവും മികച്ച രീതികൾ എന്നിവയിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം നൽകിയിരുന്നതായി ഡ്രെയിനേജ് ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് വകുപ്പിലെ എൻജിനീയർ ഹസ്സൻ അൽ മുഹമ്മദി പറഞ്ഞു,