Qatar
കോർണിഷ് സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി

കോർണിഷ് സ്ട്രീറ്റിലെ നവീകരണ, മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. പഴയ ദോഹ തുറമുഖ ഇന്റർസെക്ഷൻ മുതൽ ദിവാൻ ഇന്റർസെക്ഷൻ വരെയുള്ള ഭാഗം പൂർത്തിയായതായി അഷ്ഗൽ പറഞ്ഞു.
സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കാനായി, അസ്ഫാൽറ്റ് പാളി പുതുക്കിപ്പണിയുക, റോഡ് മാർക്കിംഗുകളും ലൈനുകളും നവീകരിക്കുക എന്നിവയാണ് നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നത്.