Qatar

സഫാരി മാളിൽ സംഘടിപ്പിച്ച പഞ്ച ഗുസ്‌തി മത്സരം വൻ വിജയം!

ഖത്തർ നാഷണൽ സ്പോർട്‌സ് ഡേയുടെ ഭാഗമായി അബു ഹമൂറിലെ സഫാരി മാളിൽ വച്ച് നടന്ന “പഞ്ച ഗുസ്‌തി മത്സരം Seaosn-6” വൻ വിജയമായി. 80 കിലോഗ്രാമിൽ താഴെയുള്ളവർക്കും 80 കിലോയ്ക്ക് മുകളിലുള്ളവർക്കും ആയി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. രണ്ട് വിഭാഗങ്ങളിലുമായി 10000 റിയാലാണ് സമ്മാനമായി നല്കിയത്.

ഒന്നാം സമ്മാനമായി 2500 റിയാൽ, രണ്ടാം സമ്മാനമായി 1500 റിയാൽ, മൂന്നാം സമ്മാനമായി 1000 റിയാൽ എന്നിങ്ങനെയാണ് ഇരു വിഭാഗത്തിലുമായി സമ്മാനമായി നൽകിയത്. സഫാരിയുടെ മാര്ക്കറ്റിംഗ് ആൻഡ് ഇവന്റ്സ് ടീം വളരെ മികച്ച രീതിയിൽ ഈ മത്സരങ്ങൾ സംഘടിപ്പിച്ച് മത്സരാർഥികൾക്കും, പ്രേക്ഷകർക്കും മികച്ച ഒരു കായിക അനുഭവം തന്നെ സമ്മാനിച്ചു . നാലുമണി മുതൽ അഞ്ചുമണിവരെയുള്ള സ്പോട്ട് അഡ്‌മിഷനിലൂടെ ഇന്ത്യാ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ഈജിപ്‌ത്‌, സിറിയ, ജോർദ്ദാൻ, ഫിലിപെയ്ൻസ്, നൈജിരീയ , ആഫ്രിക്ക, തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള 140 ല് പരം മത്സരാർത്ഥികൾ പങ്കെടുത്തു.

80 കിലോഗ്രാമിൽ താഴെയുള്ളവർക്കു വേണ്ടി നടത്തിയ പഞ്ച ഗുസ്‌തി മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് മലയാളിയായ റിന്റോ ജോസ്, രണ്ടാം സമ്മാനർഹനായത് പാകിസ്ഥാൻ സ്വദേശിയായ അബ്ദുല്ല ഫാറൂഖ് കയനിയും മൂന്നാം സമ്മാനർഹനായത് മലയാളിയായ എബിൻ ടോമി എന്നിവരാണ്.

80 കിലോയ്ക്ക് മുകളിലുള്ളവർക്കു വേണ്ടി നടത്തിയ പഞ്ച ഗുസ്‌തി മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് നൈജീരിയൻ സ്വദേശിയായ ഡേവിസ് അകിടി, രണ്ടാം സമ്മാനർഹനായത് മലയാളിയായ ഉമ്മർ ഫാസിലും, മൂന്നാം സമ്മാനർഹനായത് പാകിസ്ഥാൻ സ്വദേശി മുഹമ്മദ് ഇസ്‌മായിലും ആണ്.

കാണികൾക്കും മത്സരാർത്ഥികൾക്കും അത്യാവേശം നൽകിയ പഞ്ച ഗുസ്‌തി മത്സരം ഒരുതരത്തിലുള്ള പിഴവുകളും കൂടാതെ നിയന്ത്രിച്ചത് ജോജു കൊമ്പൻ, മുജീബ് റഹ്‌മാൻ എന്നിവരാണ് കൂടാതെ ജുബിൻ, സജാദ്, ഫൈസൽ, നിജു തുടങ്ങിയവരും കോർഡിനേറ്റ് ചെയ്‌തു.

ഇതോടൊപ്പം തന്നെ നടത്തിയ ഹാങ്ങ് ഓൺ ബാലൻസ് മത്സരവും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏറ്റവും കൂടുതൽ സമയം പ്രത്യേകം തയ്യാറാക്കിയ ബാലൻസ് ബാറിൽ ശരീര ഭാരം നിയന്ത്രിച്ചു ബാലൻസ് ചെയുന്നവരെ

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button