ദോഹ: ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെയുള്ളവയ്ക്കായി ജനങ്ങളുടെ വമ്പിച്ച കൂടിച്ചേരലുകളിൽ കൊറോണ വൈറസ് (കോവിഡ്-19), ഇൻഫ്ലുവൻസ വൈറസ് A/B, RSV A/B എന്നിവയുട സ്വാധീനവും വ്യാപനവും സംബന്ധിച്ച് ദോഹ റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിൽ ആഘാത പഠനം സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി, അറബ് കപ്പ് മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള ദേശീയ സർവേ ഇന്ന് രാവിലെ 7 മുതൽ രാത്രി 9 വരെ റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിൽ നടക്കും. ഡിസംബർ 9 മുതൽ 16-വരെയുള്ള ഫിഫ അറബ് കപ്പ് മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിങ്ങൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ, കൊറോണ വൈറസ്, ഇൻഫ്ലുവൻസ വൈറസ് എന്നിവയ്‌ക്കുള്ള ഒറ്റ സ്വീബ് ടെസ്റ്റിനായി ഇവിടെയെത്താം.
ഖത്തറിൽ നടക്കുന്ന സുപ്രധാനമായൊരു ദേശീയ പഠനത്തിലേക്ക് ഭാഗമാകാനുള്ള അവസരത്തിന് പുറമെ, പങ്കെടുക്കുന്നവരിൽ പ്രത്യേക നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികൾക്ക് ഏറ്റവും പുതിയ മൊബൈൽ ഫോണുകളും സമ്മാനമായി ലഭിക്കും.
പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ ചുവടെയുള്ള ലിങ്കിൽ സർവേ പൂർത്തിയാക്കാനാണ് നിർദേശം. അല്ലെങ്കിൽ റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിലെ ടെസ്റ്റ് ദിവസം തന്നെ സർവേ പൂർത്തിയാക്കാവുന്നതാണ്: https://www.research.net/r/YMTF3VJ
പൗരന്മാർ/താമസക്കാർ QID അല്ലെങ്കിൽ ഹെൽത്ത് കാർഡ് കൊണ്ടുവരണം. അന്താരാഷ്ട്ര വ്യക്തികൾ പാസ്‌പോർട്ട് ആണ് കരുതേണ്ടത്. എന്തെങ്കിലും അന്വേഷണങ്ങൾക്ക് 66697797 എന്ന നമ്പറിൽ വിളിക്കുക. പങ്കെടുക്കുന്നവരുടെ സാന്നിദ്ധ്യം അവരുടെ EHTERAZ നിലയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ലൊക്കേഷൻ: https://maps.app.goo.gl/7RQbMsD2HC5JUwsKA .