WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കൾക്കും പബ്ലിക് സ്‌കൂളുകളിൽ അപേക്ഷിക്കാം; മെയ് 22 മുതൽ

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന താമസക്കാരുടെ (റെസിഡന്റ് വീസക്കാർ) മക്കൾക്കുള്ള 2022-2023 അധ്യയന വർഷത്തെ പൊതുവിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 22 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജൂൺ 5 വരെ അപേക്ഷകൾ സമർപ്പിക്കാം.  

നിശ്ചിത ശതമാനം വിദ്യാർത്ഥികൾക്കുള്ള എക്സപ്ഷണൽ അഡ്മിഷൻ ആണ് ഇവ.

ഇതിനായി, വിദ്യാർത്ഥികളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ഏറ്റവും പുതിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ പാസ്‌പോർട്ട് (അച്ഛൻ-അമ്മ), മൊത്തം ശമ്പളം കാണിക്കുന്ന ഗാർഡിയൻസ് വർക്ക് അതോറിറ്റിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, കഴിഞ്ഞ 3 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എന്നീ ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കാൻ മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.  

ആവശ്യമെങ്കിൽ, വീട് വാടക കരാർ, നിയമപരമായ അധികാരം അംഗീകരിച്ച ആശ്രിതത്വ സർട്ടിഫിക്കറ്റ്, നിയമപരമായ അതോറിറ്റി അംഗീകരിച്ച വിവാഹമോചന സർട്ടിഫിക്കറ്റ്, വൈകല്യ റിപ്പോർട്ട് (ശ്രാവ്യ-ദൃശ്യ വൈകല്യം) തുടങ്ങിയ മറ്റു രേഖകളും സമർപ്പിക്കണം.

ജൂണ് 5 നകം,.വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്: https://eduservices.edu.gov.qa/Service.aspxservice=RFE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button