ഹിമ്യാൻ കാർഡ് ഉടമകൾക്ക് ആപ്പിൾ പേ സൗകര്യം അനുവദിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഞായറാഴ്ച ഖത്തറിലെ ഹിമ്യാൻ കാർഡ് ഉടമകൾക്ക് ആപ്പിൾ പേ സൗകര്യം ആരംഭിച്ചു. സ്റ്റോറിലും ആപ്പിലും ഓൺലൈനിലും പണമടയ്ക്കാനുള്ള എളുപ്പവും സുരക്ഷിതവും സ്വകാര്യവുമായ മാർഗമാണ് ആപ്പിൾ പേ.
സ്റ്റോറിൽ പണമടയ്ക്കാൻ, ഉപഭോക്താക്കൾ സൈഡ് ബട്ടണിൽ ഡബിൾ-ക്ലിക്കുചെയ്ത്, ഓതന്റിക്കേറ്റ് ചെയ്ത്, ഒരു പേയ്‌മെന്റ് ടെർമിനലിന് സമീപം അവരുടെ ഐഫോണോ ആപ്പിൾ വാച്ചോ പിടിക്കണമെന്നു ക്യുസിബി പറഞ്ഞു.
ഫേസ് ഐഡി, ടച്ച് ഐഡി അല്ലെങ്കിൽ ഡിവൈസ് പാസ്‌കോഡ്, യൂണീക് ഡൈനാമിക് സെക്യൂരിറ്റി കോഡ് എന്നിവ ഉപയോഗിച്ച് ആധികാരികമാക്കിയിരിക്കുന്നതിനാൽ ഓരോ ആപ്പിൾ പേ ഉപയോഗവും തീർത്തും സുരക്ഷിതമാണ്.
പലചരക്ക് കടകൾ, ഫാർമസികൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, റീട്ടെയിൽ സ്റ്റോറുകൾ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ സ്വീകരിക്കുന്ന മറ്റേത് സ്ഥലത്തും ആപ്പിൾ പേ സ്വീകരിക്കുന്നുവെന്ന് ബാങ്ക് വിശദീകരിച്ചു.
ആപ്പിൾ പേ സെറ്റ്-അപ്പ് ചെയ്യൽ തികച്ചും എളുപ്പമാണ്. ഐഫോണിൽ, വാലറ്റ് ആപ്പ് തുറന്ന് + ടാപ്പ് ചെയ്‌ത് ഹിമ്യാൻ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ചേർക്കുന്നതിനുള്ള ഘട്ടങ്ങൾ പാലിക്കുക. ഒരു ഉപഭോക്താവ് ഐഫോൺ, ആപ്പിൾ വാച്ച്, ഐപാഡ്, മാക് എന്നിവയിൽ ഒരു കാർഡ് ചേർത്തുകഴിഞ്ഞാൽ, അവർക്ക് ആ ഉപകരണത്തിൽ ഉടൻ തന്നെ ആപ്പിൾ പേ ഉപയോഗിക്കാൻ തുടങ്ങാം.
ഹിമ്യാൻ കാർഡുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ റിവാർഡുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് തുടർന്നും ലഭിക്കും.