“ഖത്തർ സ്വദേശി;” ഈ സമുദ്രജീവിക്ക് ഇനി ഖത്തറിൻ്റെ പേര്

ദോഹ: ഖത്തറിൽ നിന്ന് കണ്ടെത്തിയ ഒരു സമുദ്രജീവിക്ക് ഇനി ശാസ്ത്രലോകത്ത് ഖത്തറിൻ്റെ പേര്. പ്രശസ്തമായ അന്താരാഷ്ട്ര ജേർണൽ PeerJ-യിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെ ഖത്തറിൽ കണ്ടെത്തിയ ഒരു “പുതിയ പഴയ” സമുദ്ര ജീവി ഇനത്തിന് Salwasiren qatarensis എന്ന് പേര് നൽകി.
സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനും ഖത്തർ മ്യൂസിയവും ചേർന്നുള്ള പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ ഉണ്ടായത്. ഏകദേശം 21 ലക്ഷം വർഷം പഴക്കമുള്ള ഈ ജീവി, ഇന്നത്തെ ഡ്യൂഗോങ്ങിന്റെ “വകയിലൊരു” പുരാതന ബന്ധുവാണ്.
“Salwasiren” എന്ന പേരിൽ സൽവാ ബേയെ സൂചിപ്പിക്കുന്നു, ഇന്ന് ഗൾഫിലെ ഏറ്റവും വലിയ ഡ്യൂഗോംഗ് കൂട്ടം കാണപ്പെടുന്ന പ്രദേശമാണിത്. “qatarensis” എന്നത് ഖത്തറിൽ കണ്ടെത്തിയതിനെ അഭിമാനത്തോടെ പ്രകടിപ്പിക്കുന്ന പേരാണ്.
ഖത്തർ മ്യൂസിയത്തിലെ ഖനന വിഭാഗം മേധാവിയും പഠനത്തിന്റെ സഹ സംഘാടകനുമായ ഡോ. ഫെർഹാൻ സകല, ഈ പേരിടലിന്റെ പ്രാധാന്യം വിശദീകരിച്ചു: “ഫോസിലുകൾ കണ്ടെത്തിയത് ഖത്തറിൽ തന്നെയായതിനാൽ രാജ്യത്തിന്റെ പേരുപയോഗിക്കുന്നത് ഏറ്റവും യുക്തിയുക്തമായതായി” അദ്ദേഹം പറഞ്ഞു.
ഈ ഗവേഷണത്തിന്റെ പ്രാധാന്യം ഉള്ള സ്ഥലമാണ് അൽ മസ്ഹബിയ (Al Maszhabiya), ഖത്തറിന്റെ തെക്ക്-പടിഞ്ഞാറൻ പ്രദേശമാണിത്.
ഇവിടെ 170-ൽ അധികം ഫോസിൽ സീ കാവ് സ്ഥലം കണ്ടെത്തിയിട്ടുണ്ട് — ലോകത്തിലെ ഏറ്റവും സമ്പന്നമായ സീ കാവ് ഫോസിൽ സമാഹാരമെന്ന പ്രത്യേകതയും ഇതിനുണ്ട്.
സ്മിത്ത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ക്യൂറേറ്റർ ഡോ. നിക്കോളാസ് പൈൻസൺ വ്യക്തമാക്കിയതനുസരിച്ച്, ഈ പഴയ Salwasiren qatarensis ഇന്നത്തെ ഡ്യൂഗോങ് പോലെ തന്നെ സമുദ്രത്തിന്റെ ‘ഇക്കോസിസ്റ്റം എഞ്ചിനീയർ’ ആയിരുന്നു — പ്രധാനമായ സമുദ്ര പുല്ല് മൈതാനങ്ങളെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് ഇവയ്ക്കുണ്ടായിരുന്നു.
ഈ കണ്ടെത്തൽ ഇന്നത്തെ കടൽ പരിസ്ഥിതി സംരക്ഷണത്തിന് അത്യന്തം വിലപ്പെട്ട ചരിത്രപരമായ വിവരങ്ങൾ നൽകുന്നു.




