Qatar
ഖത്തർ ദേശീയ ദിനം: ഡിസംബർ 18ന് ഔദ്യോഗിക അവധി

ഖത്തർ ദേശീയ ദിനം പ്രമാണിച്ച്, 2025 ഡിസംബർ 18 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദീവാൻ അറിയിച്ചു. അവധി കഴിഞ്ഞ് 2025 ഡിസംബർ 21 ഞായറാഴ്ച ജീവനക്കാർ വീണ്ടും ജോലിയിൽ പ്രവേശിക്കണമെന്നും അമീരി ദീവാൻ വ്യക്തമാക്കി.




