Qatar
ഖത്തർ നിവാസികൾക്ക് നാഷണൽ ഡേ ആശംസകൾ നേർന്ന് അമീർ

ദോഹ: നാഷണൽ ഡേ ആഘോഷത്തിൽ ഖത്തർ. മുഴുവൻ ഖത്തർ പൗരന്മാർക്കും താമസക്കാർക്കും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എക്സ് പ്ലാറ്റ്ഫോമിൽ നാഷണൽ ഡേ ആശംസകൾ നൽകി. ജനതയ്ക്കാകെ കൂടുതൽ ഉന്നതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നു അമീർ ആശംസിച്ചു.
അതേസമയം, ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുമ്പോഴും പതിവിൽ നിന്ന് വ്യത്യസ്തമായി പലസ്തീൻ യുദ്ധ പശ്ചാത്തലത്തിലും കുവൈത്ത് മുൻ അമീറിന്റെ നിര്യാണത്തിലും ദുഃഖസാന്ദ്രം കൂടിയാണ് രാജ്യം. മിഡിൽ ഈസ്റ്റിലെ ആദ്യ ലോകകപ്പ് ഫൈനലിന്റെ വാർഷിക ദിനം കൂടിയാണ് ഇന്ന്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv