നാളെ രാജ്യമെങ്ങും ‘ഇസ്തിസ്ഖാ’ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് അമീർ ഷെയ്ഖ് തമീം

ദോഹ: രാജ്യവ്യാപകമായി ഒക്ടോബർ 28-ഇസ്‌ലാമിക കലണ്ടർ റബ്ബിഉൾ അവ്വൽ 22, വ്യാഴാഴ്ച്ച രാവിലെ ഇസ്തിസ്ഖാ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി. ഇസ്‌ലാമിക വിശ്വാസപ്രകാരം, മഴയെ തേടിക്കൊണ്ട്‌ ദൈവത്തോടുള്ള പ്രത്യേക പ്രാർത്ഥനയാണ് ഇസ്തിസ്ഖാ നമസ്കാരം. അന്നേ ദിവസം ഇസ്തിസ്ഖാ പ്രാർത്ഥനയ്ക്ക് ഷെയ്ഖ് തമീം അൽ വജ്ബാ മൈതാനത്ത് നേതൃത്വം നൽകും.

കഴിഞ്ഞ വർഷം നവംബറിലും ഷെയ്ഖ് തമീമിന്റെ നേതൃത്വത്തിൽ ഇസ്തിസ്ഖാ പ്രാർത്ഥന ഇവിടെ നടന്നിരുന്നു.

Exit mobile version