Qatar
നാളെ ഇസ്തിസ്‌ക നിസ്കാരത്തിന് ആഹ്വാനം ചെയ്ത് അമീർ

2025 നവംബർ 13 വ്യാഴാഴ്ച രാവിലെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടുള്ള ഇസ്തിസ്‌ക നമസ്കാരം (മഴ തേടൽ പ്രാർത്ഥന) നടത്തണമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച രാവിലെ ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് വിശ്വാസികളോടൊപ്പം അമീർ ഇസ്തിസ്‌ക പ്രാർത്ഥന നിർവഹിക്കും.




