BusinessQatar

ഏഴാമത് മഹാസീൽ ഫെസ്റ്റിവൽ ആരംഭിച്ചു; പ്രാദേശിക ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യാം

കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ കത്താറയുടെ സൗത്ത് സൈഡിൽ മഹാസീൽ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഇന്നലെ ആരംഭിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും ഖത്തരി ഫാർമേഴ്‌സ് ഫോറത്തിന്റെയും സഹകരണത്തോടെ ജനുവരി 28 വരെ ഫെസ്റ്റിവൽ നടക്കും.

കത്താറ സന്ദർശകർക്ക് ഷോപ്പിംഗ് നടത്തുന്നതിനുള്ള ഒരു പ്രധാന വാർഷിക അവസരമാണെന്ന് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു കൊണ്ട് കത്താറയിലെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സെയ്ഫ് സാദ് അൽ ദോസരി പറഞ്ഞു.

പ്രത്യേകിച്ചും പ്രാദേശിക കാർഷിക, വ്യാവസായിക ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന സംസ്കാരം ഇത് പ്രചരിപ്പിക്കുന്നു. ഇത് വർഷങ്ങളായി വലിയ വികസനം കൈവരിച്ചു. ഫെസ്റ്റിവലിന്റെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും ഒന്നിലധികം ചോയ്‌സുകളും ഷോപ്പർമാരെ ആകർഷിക്കുന്നു.

കോഴി, മാംസം, ഡയറി കമ്പനികൾക്ക് പുറമെ 28 പ്രാദേശിക ഫാമുകളും എട്ട് പ്ലാന്റ് നഴ്സറികളും ഈ എഡിഷനിൽ പങ്കെടുക്കുന്നതായി മഹാസീൽ സംഘാടക സമിതി ചെയർമാൻ സൽമാൻ അൽ നുഐമി പറഞ്ഞു.

ജനുവരി 28 വരെ രാവിലെ 9 മുതൽ രാത്രി 9 വരെ ഫെസ്റ്റിവൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കു. അതിനുശേഷം ഏപ്രിൽ പകുതി വരെ എല്ലാ ആഴ്ചയിലെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മഹാസീൽ മാർക്കറ്റ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button