HealthQatar

ഖത്തറിൽ വീണ്ടും കൊവിഡ്‌ മരണം

പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിവാര സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം, ഖത്തറിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 683 ആയി.

എന്നാൽ ഈ ആഴ്ച കമ്മ്യൂണിറ്റിയിലും യാത്രക്കാർക്കിടയിലും പ്രതിദിന ശരാശരി കേസുകളുടെ എണ്ണം കുറയുകയാണ്‌ ഉണ്ടായത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ (2022 ഒക്ടോബർ 17, തിങ്കൾ) കമ്മ്യൂണിറ്റി കേസുകളുടെ എണ്ണം 684 ആണ്.

പ്രതിദിന ശരാശരി കേസുകൾ: 564
യാത്രക്കാർക്കിടയിൽ പ്രതിദിന ശരാശരി കേസുകൾ: 54
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം: 2,543
ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയ പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം: 462,716

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button