Qatar
മാലിന്യം തള്ളിയ ട്രക്ക് പിടിച്ചെടുത്തു
ഉമ്മുസലാൽ മുനിസിപ്പാലിറ്റിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളിയ ട്രക്ക് പൊതു നിയന്ത്രണ വിഭാഗം പിടികൂടി.
ട്വിറ്ററിൽ ഫോട്ടോകൾ പങ്കിട്ട മുൻസിപ്പാലിറ്റി മന്ത്രാലയം 2017-ലെ 18-ാം നമ്പർ പൊതു ശുചിത്വ നിയമത്തിന്റെ ലംഘനമാണ് പിടിച്ചെടുക്കലിന് കാരണമെന്ന് വ്യക്തമാക്കി.
നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.