Qatar
ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ഈദ് അവധി പ്രഖ്യാപിച്ചു
ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബക്രീദ് അവധി മുഴുവൻ ശമ്പളത്തോടെ മൂന്ന് ദിവസമായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ച് ഈദ് അവധി ദിവസങ്ങളിൽ തൊഴിലാളിയെ ജോലിക്ക് നിയമിക്കണമെന്നുണ്ടെങ്കിൽ, തൊഴിൽ നിയമം ആർട്ടിക്കിൾ (74) ൽ പരാമർശിച്ച ഓവർടൈം ജോലിയും അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.