QatarTechnology
പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് അധികനിരക്ക് ഇല്ലാതെ 5G ലഭ്യമാക്കി ഉരീദു
ദോഹ: തങ്ങളുടെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും അധിക നിരക്ക് ഈടാക്കാതെ 5G ആക്‌സസ് വാഗ്ദാനം ചെയ്യുന്ന പ്രമോഷൻ ഉരീദു ഖത്തർ പ്രഖ്യാപിച്ചു.
5G സർട്ടിഫൈഡ് ഡിവൈസുകൾ ഉപയോഗിക്കുന്ന എല്ലാ ഹലാ ഉപഭോക്താക്കൾക്കുമാണ് ഉരീദു 5G സേവനം പ്രാപ്തമാകുക.
5G നെറ്റ്‌വർക്ക് സ്വയമേവ പ്രവർത്തനക്ഷമമാക്കുന്നതിനാൽ ഹാല ഉപഭോക്താക്കൾ അത് ആക്‌സസ് ചെയ്യാൻ ഒരു അധിക നടപടിയും എടുക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.