Qatar
ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം പുളിക്കൽ അന്തിയൂർ കുന്ന് സ്വദേശി പുതിയറക്കൽ മൊയ്ദീൻ കോയയുടെ മകൻ ദാനിഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തറിലുള്ള ദാനിഷ് സ്വകാര്യ കമ്പനിയിൽ എൻജീനിയറായി ജോലി ചെയ്ത് വരികയായിരുന്നു. ദോഹ മൻസൗറയിലാണ് താമസിച്ചിരുന്നത്. സുലൈഖയാണ് മാതാവ്. ഷാന പർവീൻ, ഷഹീൻ എന്നിവർ സഹോദരങ്ങളാണ്.