‘ദക്ഷിണാഫ്രിക്കയിൽ നിന്നും സിംബാബ്‌വെയിൽ നിന്നുമുള്ള യാത്രക്കാർക്ക് ഇനിമുതൽ തങ്ങളുടെ വിമാനങ്ങളിൽ യാത്ര അനുവദിക്കില്ലെന്ന്’ ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഈ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും പുതിയ വിവരങ്ങൾ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ ദൈനംദിന സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നത് തുടരുകയാണെന്നും എയർലൈൻ ട്വിറ്ററിൽ പറഞ്ഞു.
അതേസമയം, നിലവിലെ നിയന്ത്രണങ്ങൾക്ക് അനുസൃതമായി ദക്ഷിണാഫ്രിക്കയിലേക്കും സിംബാബ്‌വെയിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാരെ ഇപ്പോഴും ഖത്തർ എയർവേയ്‌സ് സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
“ഈ മാറ്റങ്ങൾ ബാധിക്കുന്ന യാത്രക്കാർ കൂടുതൽ സഹായത്തിനായി ഖത്തർ എയർവേയ്‌സിൽ വിളിക്കുകയോ ഞങ്ങളുടെ ട്രാവൽ ഏജന്റുമായി സംസാരിക്കുകയോ ചെയ്യണം,” ഖത്തർ എയർവേയ്‌സ് ട്വീറ്റ് ചെയ്തു.
With immediate effect, passengers will no longer be accepted for travel from South Africa and Zimbabwe on #QatarAirways flights, we will continue to review the situation on a daily basis as new information becomes available from the WHO.
— Qatar Airways (@qatarairways) November 26, 2021