WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ 2021-22 അക്കാദമിക് കലണ്ടറിൽ മാറ്റമില്ല, വിവരങ്ങളുമായി മന്ത്രാലയം

2021-22 അക്കാദമിക്ക് കലണ്ടറിൽ മാറ്റമുണ്ടാകില്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു, സ്‌കൂൾ ദിവസങ്ങളും പരീക്ഷാ തിയ്യതികളും മുൻ നിശ്ചയിച്ചത് പോലെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയത്.

അക്കാദമിക് കലണ്ടർ പ്രകാരം, 10, 11, 12 ഗ്രേഡുകളിലെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 1 മുതൽ 12 വരെ നടക്കും. 1 മുതൽ 9 വരെയുള്ള ഗ്രേഡുകളുടെ പരീക്ഷ ഡിസംബർ 1 മുതൽ 9 വരെയായിരിക്കും. ഡിസംബർ 19 മുതൽ 30 വരെയാണ് അർധവാർഷിക വെക്കേഷൻ. 2022 ജനുവരി 2 മുതൽ സ്‌കൂളുകൾ വീണ്ടും തുറക്കും.

വിവരങ്ങൾക്ക് ഔദ്യോഗിക സോഴ്സുകളെ മാത്രം ആശ്രയിക്കണമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സ്‌കൂളുകളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട അനൗദ്യോഗിക പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button