Qatar
നവംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ‘ഖത്തർ എനർജി’
നവംബർ മാസത്തിലെ ഖത്തറിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. സൂപ്പർഗ്രേഡ് ഗാസോലിന്റെയും ഡീസലിന്റെയും വില വർധിച്ചപ്പോൾ, പ്രീമിയം ഗാസോലിൻ വില ഒക്ടോബറിലേത് തുടരും. ലിറ്ററിന് 2 ഖത്തർ റിയാലാണ് പ്രീമിയം പ്രേട്രോളിന് വില.
സൂപ്പർഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും നവംബറിലെ വില. ഒക്ടോബറിലേതിനെക്കാൾ 0.05 റിയാലും 0.10 റിയാലും വർധിച്ചിട്ടുണ്ട്.
2017 മുതൽ ‘ഖത്തർ പെട്രോളിയ’മാണ് രാജ്യത്തെ പ്രതിമാസ ഇന്ധനവില പ്രഖ്യാപിക്കുന്നത്. ഖത്തർ പെട്രോളിയം ‘ഖത്തർ എനർജി’ ആയി പുനർനാമകരണം ചെയ്തതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ധനവിലയാണ് ഇത്.