വികസനം പൂർത്തിയായി, ഇൻഡസ്ട്രിയൽ ഏരിയയിലെ എല്ലാ സ്ട്രീറ്റുകളും തുറക്കാനൊരുങ്ങി അഷ്‌ഗാൽ
ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് പാക്കേജ്-4 ന്റെ ഭാഗമായ എല്ലാ സ്ട്രീറ്റുകളും വികസനപ്രവർത്തനങ്ങൾക്ക് ശേഷം തുറക്കാനൊരുങ്ങി പൊതുമരാമത്ത് അതോറിറ്റി – അഷ്ഗൽ.
പാക്കേജ്-4 പദ്ധതിയിൽ, അൽ-വക്കലാത്ത് സ്ട്രീറ്റ്, അൽ-കാരജാത്ത് സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളുടെ വികസനത്തിന് പുറമെ, സ്ട്രീറ്റ് നമ്പർ 23, 25, 26, 28 തുടങ്ങിയ ഇന്റർസെക്ടിംഗ് തെരുവുകളുടെ അടിസ്ഥാന സൗകര്യ വികാസവും പൂർത്തിയായിട്ടുണ്ട്.
ട്രാഫിക് മെച്ചപ്പെടുത്താനും ഇൻഡസ്ട്രിയൽ ഏരിയയിലെ തിരക്ക് ലഘൂകരിക്കാനുമുള്ള അഷ്ഗലിന്റെ പദ്ധതിയിലാണ് ഈ പ്രവർത്തനങ്ങൾ. കൂടാതെ, 849 കാർ പാർക്കുകളും 286 ലൈറ്റിങ്ങ് പോളുകളും നിർമിച്ചിട്ടുണ്ട്. കടകളും വീടുകളും ഉൾപ്പെടുന്ന 679 പ്ലോട്ടുകൾക്ക് പാക്കേജിന്റെ പ്രയോജനം ലഭിക്കും. 16.3 കിലോമീറ്റർ നീളത്തിൽ ഗ്രൗണ്ട്വാട്ടർ ഡ്രെയിനേജ് മുതലായവയും പാക്കേജിന്റെ സാധ്യതയിൽ ഉൾപ്പെടും.
അസ്ഫാൽറ്റിന്റെ അവസാന പാളികൾ സ്ഥാപിക്കൽ, റോഡ് മാർക്കിംഗുകൾ, ചില ഇലക്ട്രിക്കൽ, യൂട്ടിലിറ്റി സംവിധാനങ്ങളുടെ കേബിളുകൾ സ്ട്രീറ്റുമായി കണക്ട് ചെയ്യൽ തുടങ്ങിയ ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് അഷ്ഗാൽ അധികൃതർ അറിയിച്ചു.