ഓവർഹെഡ് ഗാൻട്രി ഇൻസ്റ്റാൾ ചെയ്യാൻ എ-റിംഗ് റോഡിൽ അടച്ചിടൽ
റാസ് അബു അബ്ബൗദിൽ നിന്നും അൽ-റുഫാ ഇന്റർ സെക്ഷനിലേക്കു പോകുന്ന എ-റിംഗ് റോഡിൽ താൽക്കാലിക ഗതാഗത നിരോധനം പ്രഖ്യാപിച്ച് അഷ്‌ഗാൽ (പൊതുമരാമത്ത് അതോറിറ്റി). 2021 സെപ്റ്റംബർ 10 വെള്ളിയാഴ്ച, അർധരാത്രി 12 മുതൽ രാവിലെ 6 വരെ, ആറ് മണിക്കൂർ സമയത്തേക്കാണ് ഗതാഗത നിരോധനം.
ജനറൽ ട്രാഫിക് വകുപ്പുമായി സഹകരിച്ച് ഐടിഎസ് ഓവർഹെഡ് ഗാൻട്രി ഇൻസ്റ്റാൾ ചെയ്യാനാണ് റോഡ് താത്കാലികമായി അടക്കുന്നത്. അടച്ചുപൂട്ടൽ സമയത്ത്, കോർണിഷ് സ്ട്രീറ്റും സി-റിംഗ് റോഡും മാപ്പിൽ കാണിച്ചിരിക്കുന്ന പ്രകാരം ബദൽ റൂട്ടുകളായി ഉപയോഗിക്കും.
ഗതാഗത നിരോധനം അറിയിക്കാൻ പൊതുമരാമത്ത് വകുപ്പ് സൈൻബോർഡ് സ്ഥാപിക്കും. എല്ലാ റോഡ് യാത്രക്കാരും സൈൻബോർഡുകൾ പിന്തുടരാനും വേഗപരിധി പാലിക്കാനും അഷ്‌ഗാൽ ആവശ്യപ്പെട്ടു.
#Ashghal: During the diversion, Corniche Street and C-Ring Road will be used as alternative routes as shown in the map. pic.twitter.com/h4Jn0v42Gf
— هيئة الأشغال العامة (@AshghalQatar) September 7, 2021