ബായ ഇന്റർസെക്ഷൻ റോഡുകൾ മൂന്നുമാസത്തേക്ക് പൂട്ടി; സ്പോർട്സ് ഹാൾ ഇന്റർസെക്ഷൻ തുറന്നു.
ദോഹ: അൽ വാബ് സ്ട്രീറ്റിലെ ബായ ഇന്റർസെക്ഷനിൽ നിന്നും ഇടത്തേക്കുള്ള എല്ലാ പാതകളും പൊതുമരാമത്ത് വകുപ്പ് അഷ്ഗൽ വെള്ളിയാഴ്ച മുതൽ അടച്ചുപൂട്ടി. ജംഗ്ഷൻ വീതി കൂട്ടാനും മറ്റു വികസനപ്രവർത്തനങ്ങൾകുമായി മൂന്നുമാസത്തേക്കാണ് അടച്ചിടൽ.
ഈ മേഖലയിലെ ബദൽ റൂട്ടുകളും അഷ്ഗൽ പ്രഖ്യാപിച്ചിട്ടുണ്ട്. മൈതറിൽ നിന്ന് ആസ്പയർ പാർക്കിലേക്ക് വരുന്ന വാഹനങ്ങൾ ബയ്യാ ഇന്റർസെക്ഷന് പകരമായി, സ്പോർട്സ് ഹാൾ ഇന്റർസെക്ഷൻ ഉപയോഗിക്കണം. ആസ്പയർ പാർക്കിൽ നിന്ന് അൽ സദ്ദിലേക്ക് വരുന്ന വാഹനങ്ങൾ അൽ ഫറൗസിയ ഇന്റർസെക്ഷനാണ് ഉപയോഗിക്കേണ്ടത്.
അതേ സമയം, അൽ വാബ് സ്ട്രീറ്റിലെ സ്പോർട്സ് ഹാൾ ഇന്റർസെക്ഷൻ ഇന്നലെ മുതൽ ഭാഗികമായി തുറന്നതായും പൊതുമരാമത്ത് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇടത്തേക്കും വലത്തേക്കുമുള്ള പാതകളും, പ്രധാന സ്ട്രീറ്റുമാണ് ട്രാഫിക്കിനായി തുറന്നത്.
#Ashghal will open Sports Hall Intersection on Al Waab Street to partial traffic, including left and right turns and the main street as per Friday 13 August 2021 in coordination with the General Directorate of Traffic @trafficqa pic.twitter.com/O93jxddbJo
— هيئة الأشغال العامة (@AshghalQatar) August 12, 2021