LegalQatar

ഫ്ലാമിംഗോ റെസ്റ്റോറന്റ് 30 ദിവസത്തേക്ക് അടച്ചു – പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഫ്ലാമിംഗോ റെസ്റ്റോറന്റ് അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. 2025 ഡിസംബർ 17 മുതൽ 30 ദിവസത്തേക്ക് ആണ് അടച്ചിടൽ പ്രാബല്യത്തിൽ വരുന്നത്.

മനുഷ്യ ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെട്ട 1990-ലെ നിയമം നമ്പർ 08 (Law No. 08 of 1990 – Regulation of Human Food) ലംഘിച്ചതാണ് നടപടി സ്വീകരിക്കാൻ കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമത്തിന്റെയും അനുബന്ധ ഭേദഗതികളുടെയും വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് റെസ്റ്റോറന്റിനെതിരെ നടപടി സ്വീകരിച്ചതെന്നും MoPH അറിയിച്ചു.

ഭക്ഷ്യ സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകളും നിയമനടപടികളും ശക്തമായി തുടരുന്നതെന്ന് അധികൃതർ പറഞ്ഞു.

Related Articles

Back to top button