HealthQatar

റിയാദ മെഡിക്കല്‍ സെന്റര്‍ നേത്രപരിശോധനാ വിഭാഗം വിപുലീകരിച്ചു

ദോഹ: റിയാദ മെഡിക്കല്‍ സെന്ററില്‍ നേത്രപരിശോധനാ വിഭാഗം വിപുലീകരിച്ചു. എല്ലാ മേഖലയിലുള്ളവര്‍ക്കും സമഗ്രവും രോഗീകേന്ദ്രീകൃതവുമായ നേത്ര പരിചരണം നല്‍കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഡിപാര്‍ട്ടുമെന്റായി നേത്രപരിചരണ വിഭാഗത്തെ മാറ്റിയതില്‍ അഭിമാനമുണ്ടെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.

നേത്രപരിചരണ വിഭാഗത്തിനു നേതൃത്വം നല്‍കുന്നത് ഒഫ്താല്‍മോളജിയില്‍ ക്ലിനിക്കല്‍ വൈദഗ്ധ്യത്തിനു പേരുകേട്ട പരിചയ സമ്പന്നരായ ഡോ. മഞ്ജു വേണുഗോപാലും ഡോ. റുബീനയുമാണ്.
എല്ലാ പ്രായത്തിലുമുള്ള രോഗികള്‍ക്കു സേവനം നല്‍കുന്ന വിപുലമായ ഡയഗ്നോസ്‌ററിക്, മെഡിക്കല്‍, പ്രതിരോധ നേത്രപരിചരണ സേവനങ്ങള്‍ ഇപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റ് ഉറപ്പ് നല്‍കുന്നു.
രോഗികള്‍ക്കു സൗകര്യപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനായി ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ടുമെന്റ് ശനി മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കുന്നതാണ്.

‘റിയാദ മെഡിക്കല്‍ സെന്ററില്‍ രോഗികള്‍ക്കാവശ്യമായ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ ഭാഗമാണ് നിലവാരമുള്ളതും രോഗീകേന്ദ്രീകൃതവുമായ നേത്രപരിചരണ വിഭാഗത്തെ വിപുലപ്പെടുത്തിയത്.” റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ജംഷീര്‍ ഹംസ പറഞ്ഞു.

സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനു നേത്രാരോഗ്യം അത്യന്താപേക്ഷിതമാണെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം അഭിപ്രായപ്പെട്ടു. മെച്ചപ്പെടുത്തിയ നേത്രരോഗ പരിചരണ വിഭാഗത്തിലൂടെ അന്താരാഷ്ട്ര ക്ലിനിക്കല്‍ മാനദണ്ഡങ്ങള്‍ക്കു അനുസൃതമായ നേത്രപരിചരണം നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേത്രപരിചരണ വിഭാഗത്തിന്റെ വിപുലീകരണത്തോടെ റിയാദ മെഡിക്കല്‍ സെന്റര്‍ വിശ്വസനീയവും ഗുണനിലവാരമുള്ളതുമായ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ ശക്തിപ്പെടുകയാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കി രോഗികളുടെ വിശ്വാസം നേടിയെടുക്കാന്‍ സ്ഥാപനത്തിനായി. ഇതിനോടൊപ്പം റിയാദ മെഡിക്കല്‍ സെന്ററില്‍ എല്ലാവിധത്തിലുമുള്ള ഒപ്റ്റിക്കല്‍ സൗകര്യങ്ങളും ലഭ്യമാക്കുന്ന സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു.

ദോഹയിലെ സി റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജെ സി ഐ അംഗീകൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സൗകര്യമായ റിയാദ മെഡിക്കല്‍ സെന്ററില്‍, 18ലധികം സ്‌പെഷ്യാലിറ്റികളും 30ലധികം പരിചയ സമ്പന്നരായ ഡോക്ടര്‍മാരും സേവനം അനുഷ്ടിക്കുന്നു. റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍സ്, ഫിസിയോതെറാപ്പി തുടങ്ങി, നിരവധി സേവനങ്ങളാണ് റിയാദ മെഡിക്കല്‍ സെന്റര്‍ നല്‍കുന്നത്. ഉന്നതമായ ഗുണനിലവാരവും സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന തരത്തിലുള്ള ആരോഗ്യ പരിചരണവും സ്ഥാപനം ഉറപ്പു നല്‍കുന്നു.

Related Articles

Back to top button