Qatar

“മേരി പോപ്പിൻസ്” ആദ്യമായി ഖത്തറിൽ

ആഗോളതലത്തിൽ പ്രശംസ നേടിയ മ്യൂസിക്കൽ “മേരി പോപ്പിൻസ്” ആദ്യമായി ഖത്തറിൽ അവതരിപ്പിക്കുമെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു. 2026 മെയ് 11 മുതൽ 30 വരെയായിരിക്കും ഷോ.

പിഎൽ ട്രാവേഴ്‌സിന്റെ കഥകളിൽ നിന്നും ക്ലാസിക് ഡിസ്നി സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഈ ഷോ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ അൽ മായസ്സ തിയേറ്ററിൽ നടക്കും. 2 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക്കൽ മനോഹരമായ മുത്തശ്ശിക്കഥയാണ്. സംഗീതം, നൃത്തം, നാടകീയത ഇവയെല്ലാം ഒത്തുചേരുന്ന ഷോ കലാപ്രേമികൾക്ക് പ്രിയങ്കരമാകും.

ടിക്കറ്റുകൾ ഇപ്പോൾ വിൽപ്പനയിലുണ്ട്, 2025 ഡിസംബർ 13 വരെ 15% കിഴിവ് ലഭ്യമാണ്.

ഖത്തറിന്റെ ഇവന്റ് കലണ്ടർ വിപുലീകരിക്കുക, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ  തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുക, സർഗ്ഗാത്മകതയ്‌ക്കുള്ള ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ഇത്തരം പരിപാടികളിലൂടെ വിസിറ്റ് ഖത്തർ ലക്ഷ്യമിടുന്നത്.

Related Articles

Back to top button