Qatar

അനവധി സമ്മാനങ്ങളുമായി അറബ് കപ്പ് വേദികളിൽ വോഡഫോൺ ഖത്തറിന്റെ ഫാൻസോൺ പരിപാടികൾ

2025 ലെ ഫിഫ അറബ് കപ്പ് ഖത്തറിന്റെ ഔദ്യോഗിക ടെക്‌നോളജി സ്‌പോൺസർ എന്ന നിലയിൽ, ടൂർണമെന്റിലുടനീളം 100-ലധികം സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു നിര ഫാൻ ആക്ടിവേഷൻ പരിപാടികൾ വോഡഫോൺ ഖത്തർ പ്രഖ്യാപിച്ചു.

അൽ ബൈത്ത് സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിലെ ആക്ടിവേഷൻ സോണുകളിൽ പ്രവർത്തിക്കുന്ന വോഡഫോണിന്റെ ഇന്ററാക്ഷൻ ബൂത്തുകൾ വഴി പ്രശസ്ത അവതാരകൻ അബ്ദുൾറഹ്മാൻ അൽ അഷ്കറാണ് പരിപാടികൾക്ക് നേതൃത്വം നൽകുക.

ആരാധകർക്ക് ആവേശകരമായ സമ്മാനങ്ങൾ നേടാനുള്ള അവസരം നൽകിക്കൊണ്ട് അദ്ദേഹം തത്സമയ ഗെയിമുകൾ, ട്രിവിയ മത്സരങ്ങൾ, ചലഞ്ചുകൾ എന്നിവ സംഘടിപ്പിക്കും. ബൂത്തുകളിൽ ഫുട്‌ബോൾ വീഡിയോ ഗെയിമുകളും മറ്റ് വിനോദ പരിപാടികളും ഉൾപ്പെടും.

മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന ആരാധകർക്ക് വേണ്ടി “ഫാൻ ഓഫ് ദി മാച്ച്” സമ്മാനദാനവും വോഡഫോൺ ഖത്തർ ഏർപ്പെടുത്തും. 

എല്ലാ ആക്ടിവേഷനുകളുടെയും ഷെഡ്യൂളുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ആരാധകർക്ക് വോഡഫോൺ ഖത്തറിന്റെ സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരാം.

Related Articles

Back to top button