Qatar

ഓൾഡ് ദോഹ പോർട്ടിലെ അറബ് കപ്പ് പരിപാടികൾ അറിയാം

ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് 2025-നോടനുബന്ധിച്ച്, ഓൾഡ് ദോഹ പോർട്ട് വിവിധ പരിപാടികൾ പ്രഖ്യാപിച്ചു. ആരാധക അനുഭവങ്ങൾ, സാംസ്കാരിക പരിപാടികൾ, കടൽത്തീര വിനോദങ്ങൾ തുടങ്ങിയവ ആഘോഷങ്ങളിൽ ഉൾപ്പെടുന്നു.

“ഫ്രം പോർട്ട്, ജേണി ബിഗിൻസ്” എന്ന പ്രമേയത്തിലാണ് ഓൾഡ് ദോഹ പോർട്ട് പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

മിന പാർക്കിലെ ഒരു പ്രത്യേക ഫാൻ സോൺ എല്ലാ അറബ് കപ്പ് മത്സരങ്ങളും വലിയ സ്‌ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കും. ഫുഡ് ഔട്ട്‌ലെറ്റുകളും കടൽതീര അന്തരീക്ഷവും സന്ദർശകരെ സ്വാഗതം ചെയ്യും.

മിന ജില്ലയിൽ, സന്ദർശകർക്ക് വൈകുന്നേരം 4 മുതൽ രാത്രി 10 വരെ  സാംസ്കാരിക പരിപാടികൾ, റോമിംഗ് ആർട്ടിസ്റ്റുകളുടെ പെർഫോമൻസ്, മറ്റു കുടുംബ സൗഹൃദ വിനോദം തുടങ്ങിയവ ആസ്വദിക്കാം.

അൽകാസ് ടിവിയുടെ തത്സമയ പ്രക്ഷേപണ പരിപാടിയായ അൽമജ്‌ലിസും ഓൾഡ് ദോഹ തുറമുഖം സംഘടിപ്പിക്കും. ഇത് തുറമുഖത്തെ മത്സര ചർച്ചകൾക്കും വിശകലനങ്ങൾക്കുമുള്ള ഒരു ടോക്ക് സെന്ററായും മാറ്റുന്നു.

കടൽ മാർഗം എത്തുന്ന സന്ദർശകർക്ക് സേവനം നൽകുന്നതിനായി, ആഡംബര മറീന ബെർത്തുകൾ, പ്രീമിയം മത്സര ടിക്കറ്റുകൾ, പ്രീമിയം മറീന സൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രത്യേക “അറബ് കപ്പ് ബെർത്തിംഗ് പാക്കേജുകൾ” തുറമുഖം അവതരിപ്പിച്ചിട്ടുണ്ട്. 

180 മീറ്റർ വരെ ഉയരത്തിൽ സൂപ്പർയാച്ചുകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിവുള്ള ഖത്തറിലെ ഏക മറീന എന്ന നിലയിൽ, അന്താരാഷ്ട്ര അതിഥികൾക്കുള്ള ഒരു പ്രധാന പ്രവേശന കേന്ദ്രവുമാണ് ഇത്. 

ബ്രൂക്ക് ടൂറിസവുമായി ചേർന്ന് സൃഷ്ടിച്ച മിന ലിങ്ക് വാട്ടർ ഷട്ടിൽ, മിന ഡിസ്ട്രിക്റ്റ് കണ്ടെയ്‌നേഴ്‌സ് യാർഡ് പോലുള്ളവ പ്രധാന പ്രദേശങ്ങൾക്കിടയിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സന്ദർശകരെ സഹായിക്കും.

Related Articles

Back to top button