അൽ തുമാമയിലും അൽ മിറാദിലും പുതിയ പാർക്കുകൾ തുറന്ന് മുൻസിപ്പാലിറ്റി മന്ത്രാലയം

അൽ തുമാമയിലും അൽ മിറാദിലും മുനിസിപ്പാലിറ്റി മന്ത്രാലയം രണ്ട് പുതിയ പാർക്കുകൾ തുറന്നു. അൽ തുമാമയിൽ നബാഖ് പാർക്കും അൽ മിറാദിൽ അത്ൽ പാർക്കും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. രണ്ട് പാർക്കുകളും അഷ്ഗാലുമായി സഹകരിച്ച് രൂപകൽപ്പന ചെയ്തതും ആധുനിക അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ്.
ഹരിത ഇടങ്ങൾ വികസിപ്പിക്കുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരതയ്ക്കും സമൂഹ ക്ഷേമത്തിനും വേണ്ടിയുള്ള ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗം കൂടിയാണ് ഈ പാർക്കുകൾ.
നബാഖ് പാർക്ക് – അൽ തുമാമ
ആകെ വിസ്തീർണ്ണം: 3,723 ചതുരശ്ര മീറ്റർ
ഹരിത ഇടം: 67% (2,494 ചതുരശ്ര മീറ്റർ)
ജോഗിംഗ് ട്രാക്ക് (181 മീറ്റർ), കുട്ടികളുടെ കളിസ്ഥലം (6–12 വയസ്സ് പ്രായമുള്ളവർ), ഫിറ്റ്നസ് സോൺ, തണൽ ഇരിപ്പിടങ്ങൾ, പാതകൾ, വിശ്രമമുറികൾ എന്നിവ പാർക്കിൽ ഉൾപ്പെടുന്നു.
അത്ൽ പാർക്ക് – അൽ മി’റാദ്
ആകെ വിസ്തീർണ്ണം: 3,368 ചതുരശ്ര മീറ്റർ
ഹരിത ഇടം: 55% (1,865 ചതുരശ്ര മീറ്റർ)
ജോഗിംഗ് ട്രാക്ക് (192 മീറ്റർ), കളിസ്ഥലം, ഇരിപ്പിടങ്ങൾ, 776 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള നടപ്പാതകൾ, വിവിധ സസ്യങ്ങളും മരങ്ങളും, വിശ്രമമുറികൾ എന്നിവ പാർക്കിൽ ഉൾപ്പെടുന്നു.
രണ്ട് പാർക്കുകളും സുഖകരവും കുടുംബ സൗഹൃദപരവും ഭിന്നശേഷിയുള്ളവർക്ക് പൂർണ്ണമായും ആക്സസ് ചെയ്യാവുന്നതുമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.




