QatarUncategorized
വാക്സീനെടുക്കാത്തവർ പുറത്തുപോകണ്ടെന്ന് കുവൈത്ത്; ‘റെഡ് ലിസ്റ്റി’ലേക്ക് പോയാൽ 3 കൊല്ലം വിലക്കെന്ന് സൗദി
കുവൈത്ത് സിറ്റി: രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കാത്ത പൗരന്മാർക്ക് വിദേശയാത്ര നിരോധിച്ച് കുവൈത്ത്. ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ വിദേശയാത്രക്ക് അനുമതി ലഭിക്കൂ എന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷൻ ഓഫീസ് ഉത്തരവ് പുറത്തിറക്കി. ഹെൽത്ത് മിനിസ്ട്രിയിൽ നിന്ന് അനുമതിയുള്ള 16 വയസ്സിന് താഴെയുള്ളവർക്കും, ഗർഭിണികൾക്കും നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇന്നലെ, സൗദി അറേബ്യ തങ്ങളുടെ റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ യാത്രവിലക്കും കനത്ത പിഴയും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ലെബനൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, വിയറ്റ്നാം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങൾ സൗദിയുടെ കോവിഡ് റെഡ് ലിസ്റ്റിൽ പെട്ടവയാണ്.