Qatarsports

കൊടിതോരണങ്ങൾ നിറഞ്ഞു; അറബ് കപ്പിനൊരുങ്ങി ഖത്തർ

2025 ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് 2025 ന് ഖത്തർ ഒരുങ്ങുന്നു. ടൂർണമെന്റിന് രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, ഓൾഡ് ദോഹ തുറമുഖത്ത് പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ കൊണ്ട് അലങ്കരിച്ച തെരുവുകൾ നിരവധി സന്ദർശകരെയാണ് ആകർഷിക്കുന്നത്. 

സാംസ്കാരിക, വിനോദ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ലുസൈൽ ബൊളിവാർഡ്, സൂഖ് വാഖിഫ്, മുഷൈരിബ് ഡൗണ്ടൗൺ ദോഹ, സ്റ്റേഡിയം ഏരിയകൾ തുടങ്ങിയവയും ആഘോഷകാഴ്ചകൾ കൊണ്ട് നിറഞ്ഞുകഴിഞ്ഞു.

അൽ ബെയ്ത്ത്, ലുസൈൽ, ഖലീഫ ഇന്റർനാഷണൽ, അഹമ്മദ് ബിൻ അലി, സ്റ്റേഡിയം 974, എഡ്യൂക്കേഷൻ സിറ്റി എന്നീ ആറ് സ്റ്റേഡിയങ്ങളിലായി പതിനാറ് മുൻനിര അറബ് ടീമുകൾ മത്സരിക്കും.

റോഡ് ടു ഖത്തർ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണെന്നും 430,000-ത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞുവെന്നും സംഘാടകർ പറയുന്നു.

ഖത്തറിൽ നടന്ന അറബ് കപ്പ് മുൻ പതിപ്പ് റെക്കോർഡ് ജനക്കൂട്ടവും അറബ് ലോകത്തെമ്പാടുമുള്ള ആരാധകരെ ഒന്നിപ്പിച്ച സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Articles

Back to top button