
അറബ് കപ്പിനുള്ള ടിക്കറ്റ് വിൽപ്പന നവംബർ 18 നും 20 നും ഇടയിൽ താൽക്കാലികമായി നിർത്തിവച്ചതായി അറബ് കപ്പിന്റെ പ്രാദേശിക സംഘാടക സമിതി അറിയിച്ചു.
എന്നാൽ നിർത്തിവച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കിയില്ല. നവംബർ 21 മുതൽ കൂടുതൽ ടിക്കറ്റുകളുമായി വിൽപ്പന പുനരാരംഭിക്കുമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.
അറബ് ലോകത്ത് നിന്നുള്ള 16 ദേശീയ ടീമുകൾ മാറ്റുരക്കുന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1 മുതൽ 18 വരെ നടക്കും.




