ഓണാഘോഷം സംഘടിപ്പിച്ച് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി; കെപിസിസി സെക്രട്ടറിക്ക് സ്വീകരണം നൽകി

ഖത്തറിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ച് ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി. ഓണാഘോഷംപരിപാടിയിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തിയ ജനകീയ നേതാവ് കെപിസിസി സെക്രട്ടറി അഡ്വ: ഷാജി കോടംകണ്ടത്തിനും ഡിസിസി മെമ്പർ റോബിനും ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ഒഐസിസി ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റി പ്രെസിഡന്റ് ബാബു കേച്ചേരി അദ്ധ്യക്ഷത വഹിച്ചു,
യോഗത്തിൽ സെന്ററൽ കമ്മിറ്റി പ്രെസിഡന്റ് സമീർ ഏറാമല, ജനറൽ സെക്രെട്ടറി ശ്രീജിത്ത് സ് നായർ, ട്രെഷ്റർ ജോർജ് അഗസ്റ്റിൻ ,യൂത്ത് വിങ് പ്രെസിഡന്റ് നദീം മാനാർ, ജോയിൻ ട്രെഷറർ നൗഷാദ് ടികേ, മറ്റു നേതാക്കളായ ജോൺ ഗിൽബർട്ട്, നാസർ വടക്കേകാട്, ഷെജിൽമൂസ, മുജീബ് വലിയയകത്തു, അലീമുൽ ഇക്ബാൽ, ഷാൻ റിയാസ് ഷഹീം വടക്കേകാട്, അജത് , മാഷിക്, റാഫി, ഷഹീൻ മജിദ് ,മറ്റു ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി നവാസ് തെക്കും പുരം സ്വാഗതം പറഞ്ഞു ജോയിൻ്റ് സെകട്ടറി റിനോൾഡ് നന്ദി പറഞ്ഞു.




