Qatar
ഖത്തറിൽ വേനലിന് സാങ്കേതിക പരിസമാപ്തി; ഇനി ശരത്കാലം

സെപ്റ്റംബർ 22 തിങ്കളാഴ്ച ഖത്തറിൽ വേനൽക്കാലത്തിന്റെ ജ്യോതിശാസ്ത്രപരമായ അവസാനവും ശരത്കാലത്തിന്റെ തുടക്കവുമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പറഞ്ഞു.
ഈ ദിവസം സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരിട്ട് മുകളിലായിരിക്കുമെന്നും താപനില മിതമായിരിക്കുമെന്നും പ്രാദേശിക മഴമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും ക്യുഎംഡി പ്രസ്താവിച്ചു.
ശരത്കാല വിഷുവത്തിൽ, പകലും രാത്രിയും തുല്യമായിരിക്കുമെന്നും വകുപ്പ് അഭിപ്രായപ്പെട്ടു.