ഖത്തറിൽ നാളെയും ഇടിയോട് കൂടിയ ചിതറിയ മഴ
ദോഹ: ഈദുൽ അദ്ഹയുടെ രണ്ടാം ദിവസമായ നാളെ ഖത്തറിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ ചിതറിയ മഴയും ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടുമെന്നും കാലാവസ്‌ഥ മന്ത്രാലയം അറിയിച്ചു. 33 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടും. പകൽസമയത്ത് ചൂടുള്ള കാലാവസ്‌ഥ തുടരും. വടക്ക് കിഴക്ക് ദിശയിൽ നിന്ന് തെക്ക് കിഴക്ക് ദിശയിലേക്ക് ചലിക്കുന്ന കാറ്റ് 6-16 മൈൽ മുതൽ 30 മൈൽ വരെ വേഗത കൈവരിക്കും. ഇത് ഇടിയോട് കൂടിയ മഴയ്ക്ക് കാരണമാകും എന്നാണ് കാലാവസ്‌ഥ വകുപ്പിന്റെ പ്രവചനം. ഓഫ്‌ഷോറിൽ, തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് 5-15 മൈൽ വേഗതയിലും കാറ്റ് വീശാം. 9-4 കിമി മുതൽ 3 കിലോമീറ്ററോ അതിൽ കുറവോ ആയി തിരശ്ചീന കാഴ്ച്ച കുറയാനും സാധ്യതയുണ്ട്.
നേരത്തെ കഴിഞ്ഞ ശനി മുതൽ ഖത്തറിൽ ഇടിയോട് കൂടി ചിതറിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. പ്രവചനം ശരി വച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചിതറിയ മഴയും ഇടിയും മിന്നലും അനുഭവപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ അൽ-ഖർസയിൽ കനത്ത മഴ തന്നെ പെയ്തു. ഇവിടെ മഴയുടെ അളവ് 15 മില്ലീമീറ്ററാണ് രേഖയപ്പെടുത്തിയത്. കൂടാതെ ഉമ് ഗൊലാഖ്, അബു സമ്റ റോഡ് എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ രേഖപ്പെടുത്തിയിരുന്നു.
ഖത്തറിന്റെ ആകാശത്ത് ചിതറിയ മേഘങ്ങൾ ദൃശ്യമാകുന്നതായും രാത്രികാലങ്ങളിൽ ഹ്യൂമിഡിറ്റി അനുഭവപ്പെടുന്നത് തുടരുമെന്നും കലാവസ്ഥ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. തിരമാലകൾ 1-3 അടി വരെ ഇൻഷോറിലും 4 അടി വരെ ഓഫ്‌ഷോറിലും ഉയരും.