Qatar
ഒമർ ഖൈരത്ത് ഷോ ഖത്തറിൽ – ടിക്കറ്റുകൾ ഇന്ന് മുതൽ വാങ്ങാം

ലോകപ്രശസ്ത ഈജിപ്ഷ്യൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ ഒമർ ഖൈരത്ത് ദോഹയിൽ പരിപാടി അവതരിപ്പിക്കും. ടിക്കറ്റുകൾ ഇന്ന് മുതൽ 2025 ഓഗസ്റ്റ് 21 ന് വിൽപ്പനയ്‌ക്കെത്തും.
കാലാതീതമായ ഈണങ്ങൾക്കും ഐക്കണിക് രചനകൾക്കും പേരുകേട്ട ഖൈരത്ത് ഡിസംബർ 5 ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ അൽ മായസ്സ തിയേറ്ററിൽ ആണ് തന്റെ ഷോയ്ക്ക് നേതൃത്വം നൽകുക.
ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം 6 മണി മുതൽ പ്ലാറ്റിനം ലിസ്റ്റിൽ ലഭ്യമാകുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു ഒമർ ഖൈരത്ത് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വിവരം പങ്കിട്ടു.
ടിക്കറ്റുകൾ ഇവിടെ വാങ്ങാം – https://doha.platinumlist.net/