Qatar

ഒരു വർഷം നീണ്ടു നിൽക്കുന്ന മെട്രോപാസ് അവതരിപ്പിച്ച് ദോഹ മെട്രോ

ദോഹ മെട്രോയിലെ സ്‌പോർട്‌സ് സിറ്റി സ്റ്റേഷനിൽ ഇന്ന് നടക്കുന്ന ‘ബാക്ക് ടു സ്‌കൂൾ’ പരിപാടിയോടനുബന്ധിച്ച് ഖത്തർ റെയിൽ 365 ദിവസം നീണ്ടുനിൽക്കുന്ന പുതിയ മെട്രോപാസ് ഉദ്ഘാടനം ചെയ്യും.

990 ഖത്തർ റിയാൽ വിലയുള്ള ഈ പാസിൽ യാത്രക്കാർക്ക് ദോഹ മെട്രോയിലും ലുസൈൽ ട്രാം നെറ്റ്‌വർക്കിലും പരിധിയില്ലാത്ത യാത്രകൾ ചെയ്യാനാകും.

ഖത്തറിലെ ഒരു കൂട്ടം സ്‌കൂൾ സപ്ലൈസ് ദാതാക്കളുമായി സഹകരിച്ച്, 2025 സെപ്റ്റംബർ 2 വരെ ദോഹ മെട്രോയുടെ സ്‌പോർട്‌സ് സിറ്റി സ്റ്റേഷനിൽ “ബാക്ക് ടു സ്‌കൂൾ” പരിപാടിയുടെ രണ്ടാം പതിപ്പ് ഖത്തർ റെയിൽ സംഘടിപ്പിക്കുകയാണ്.

ഇവന്റ് സന്ദർശകർക്ക്, 20% കിഴിവിൽ പാസ് മുൻകൂട്ടി ബുക്ക് ചെയ്യാൻ അനുവദിക്കുന്ന ഒരു എർലി ബേർഡ് പ്രമോഷൻ കമ്പനി നൽകും. 2025 ഓഗസ്റ്റ് 31 വരെ ഇവന്റിൽ പ്രത്യേകമായി ഏർലി ബേർഡ് വൗച്ചറുകൾ ശേഖരിക്കാനും 2025 സെപ്റ്റംബർ 1 നും 30 നും ഇടയിൽ ഏതെങ്കിലും ദോഹ മെട്രോ ഗോൾഡ് ക്ലബ് ഓഫീസിലോ ലുസൈൽ ട്രാം ടിക്കറ്റിംഗ് ഓഫീസിലോ റിഡീം ചെയ്യാനും കഴിയും.

മെട്രോയിലെ ഗോൾഡ് ലൈനിലെ സ്‌പോർട് സിറ്റി സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ, പുതിയ സ്‌കൂൾ അധ്യയന വർഷം അടുക്കുമ്പോൾ, പുസ്തകശാലകളിൽ നിന്നും ചില്ലറ വ്യാപാരികളിൽ നിന്നുമുള്ള എക്‌സ്‌ക്ലൂസീവ് ഓഫറുകൾ നേടാനുള്ള അവസരം പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും നൽകുന്നു.

പരിപാടിയുടെ ഭാഗമായി, പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും, കുട്ടികൾക്കും കുടുംബങ്ങൾക്കും സൗജന്യ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യും. 

ഖത്തർ റെയിൽ പങ്കാളികളുമായി സഹകരിച്ച്, വിലയേറിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വിവിധ മത്സരങ്ങളും ടാസ്കുകളും ഉൾപ്പെടുന്ന ഒരു ഗെയിമിംഗ് സോണും തുറക്കും.

Related Articles

Back to top button