Qatar

പുതിയ എക്പ്രസ് റൂട്ട് പ്രഖ്യാപിച്ച് കർവ; നാളെ മുതൽ സർവീസ് ആരംഭിക്കും

പുതിയ എക്‌സ്പ്രസ് റൂട്ട് പ്രഖ്യാപിച്ച് കർവ. “2025 ഓഗസ്റ്റ് 17 മുതൽ പുതിയ എക്‌സ്പ്രസ് റൂട്ടായ E801 ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” അവർ കഴിഞ്ഞ ദിവസം ഷെയർ ചെയ്‌ത സന്ദേശത്തിൽ വ്യക്തമാക്കി

ഈ റൂട്ട് ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നിവയ്ക്കിടയിൽ സർവീസ് നടത്തി അതെ റൂട്ടിലൂടെ തന്നെ തിരിച്ചു പോകും. ഇതിന് കുറച്ച് സ്റ്റോപ്പുകൾ മാത്രമേ ഉണ്ടാകൂ, ഓരോ 2 മണിക്കൂറിലും ബസുകൾ ഉണ്ടാകും.

കർവയുടെ അഭിപ്രായത്തിൽ, പ്രധാനപ്പെട്ട വടക്കൻ മേഖലയിലെ സ്ഥലങ്ങളിൽ മികച്ച യാത്രാനുഭവം നൽകാൻ ലക്ഷ്യമിടുന്ന ഒരു പുതിയ സർവീസ് മോഡലിന്റെ ഭാഗമാണ് റൂട്ട് E801. ഖത്തറിൽ എക്സ്പ്രസ് ട്രാൻസ്പോർട്ട് സേവനങ്ങൾ വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന ഘട്ടമാണിതെന്ന് കമ്പനി കൂട്ടിച്ചേർത്തു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button