Qatar
ഖത്തറിൽ വൻ മയക്കുമരുന്നുവേട്ട; 100 കിലോഗ്രാം ഹാഷിഷ് പിടികൂടി

രാജ്യത്തിന്റെ സമുദ്രാതിർത്തിയിലൂടെ ഏകദേശം 100 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിലെ (MoI), മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡയറക്ടറേറ്റ് തടഞ്ഞു. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) എന്നിവയുടെ സഹായത്തോടെയാണ് ഈ ഓപ്പറേഷൻ നടത്തിയത്.
മയക്കുമരുന്ന് കള്ളക്കടത്തിൽ നിന്ന് അതിർത്തികൾ സംരക്ഷിക്കാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെയും അതിനു വേണ്ടിയുള്ള സഹകരണത്തെയും ഈ ഓപ്പറേഷൻ വ്യക്തമാക്കുന്നു.
സമൂഹത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t